തൊടുപുഴ: ഏഴു വയസുകാരന് ക്രൂര മര്‍ദ്ദനമേറ്റ വിവരം പുറം ലോകം അറിഞ്ഞത് ഈ അടുത്ത കാലത്താണ് എന്നാല്‍ ഏഴും നാലും വയസ്സുള്ള പിഞ്ചുകുട്ടികള്‍ നേരിട്ട പീഡനങ്ങള്‍ക്ക് മൂകസാക്ഷിയാണു കുമാരമംഗലത്തെ ഇരു നിലകെട്ടിടം. ഇരുനില വീടിന്റെ താഴത്തെ നിലയിലാണ് യുവതിയും രണ്ട് കുട്ടികളും ഇയാളും താമസിച്ചിരുന്നത്.
ഒരുമാസം മുന്‍പാണ് ഇവിടെ താമസത്തിനെത്തിയത്. മുകള്‍നിലയില്‍ താമസിച്ചിരുന്ന ദമ്പതികളുമായും അയല്‍വീട്ടുകാരുമായും അടുപ്പമുണ്ടായിരുന്നില്ല. രണ്ട് കുട്ടി സ്ഥാരമായി തൊഴിക്കുകയും മുഖത്തിടിക്കുന്നതുമാണ് അരുണിന്റെ വിനോദമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടികളെ ഉപദ്രവിക്കാനായി ഇരുമ്പുപിടിയുള്ള വടിയും വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇതിന്റെ പിടി മുറിഞ്ഞ നിലയിലാണ്.
റാസ്കല്‍ എന്നാണു കുട്ടികളെ ഇയാള്‍ വിളിച്ചിരുന്നത്. ഏഴുവയസുള്ള കുട്ടിയെയായിരുന്നു ഇയാള്‍ കൂടുതല്‍ മര്‍ദ്ദിച്ചിരുന്നത്. വാ പൊത്തിപ്പിടിച്ചു തല്ലും. സിഗരറ്റ് കുറ്റി കൊണ്ടു പൊള്ളിക്കും. വീട്ടുജോലികളും ചെയ്യിക്കും. കൂടുതല്‍ സമനില തെറ്റുമ്പോള്‍ ഇളയ കുട്ടിയെയും മര്‍ദിക്കും.
യുവതി തടയാന്‍ ശ്രമിച്ചാല്‍ കരണത്തടിക്കുന്നതും തൊഴിക്കുന്നതും പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവ ദിവസം മുകളിലത്തെ നിലയിലെ താമസക്കാര്‍ ഇല്ലായിരുന്നു.
രാത്രി കുട്ടികളെ ഉറക്കിക്കിടത്തിയ ശേഷം യുവതിക്കൊപ്പം പുറത്തുപോയാല്‍ പുലര്‍ച്ചെയാണു തിരിച്ചെത്തുന്നത്. യുവതിയാണു കാര്‍ ഡ്രൈവ് ചെയ്യുന്നത്. ഒരു മാസം മുന്‍പു മങ്ങാട്ടുകവലയിലെ തട്ടുകടയില്‍ യുവതിക്കും കുട്ടികള്‍ക്കുമൊപ്പം ഇയാള്‍ എത്തിയിരുന്നു.
ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടികളെ അസഭ്യം പറയുകയും അടിക്കാനോങ്ങുകയും ചെയ്തു. നാട്ടുകാര്‍ കൂടിയതോടെ സ്ഥലം വിട്ടു. കഴിഞ്ഞ ഒന്നര മാസം മുന്‍പു ഷോപ്പിങ് കോംപ്ലക്സിനു മുന്നില്‍ മൂത്ത കുട്ടിയുമായി റോഡരികില്‍ നിന്ന് ആരെയോ ഫോണിലൂടെ അസഭ്യം പറഞ്ഞു.
ഇത് കേട്ട് നാട്ടുകാര്‍ ഇടപെട്ടു. ഉടന്‍ ഒരു യുവതി കാറോടിച്ചെത്തി. ഡോറില്‍ 2 വട്ടം ആഞ്ഞിടിച്ച ശേഷം കുട്ടിയെ വലിച്ച് ഉള്ളില്‍ കയറിയ ഇയാള്‍, യുവതിയുടെ കരണത്തടിച്ചു. തുടര്‍ന്ന് സ്റ്റിയറിങ്ങില്‍ കാലെടുത്തു വച്ചു. ജനം കൂടിയപ്പോള്‍ യുവതി വേഗത്തില്‍ കാറോടിച്ചു പോയി.
അതേസമയം യുവതിയെ വീട്ടില്‍ വച്ചും വഴിയില്‍ വച്ചും ഇയാള്‍ മര്‍ദ്ദിച്ചത് പലരും കണ്ടിട്ടുണ്ട്. കുട്ടികളെ അനാഥാലയത്തിലോ ബോര്‍ഡിങ്ങിലോ ആക്കണമെന്നു അരുണ്‍ പലപ്പോഴും യുവതിയോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post