തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലെ പ്രതി അരുണ്‍ ആനന്ദിന്റെ ചിത്രങ്ങള്‍ പുറത്ത്. ഇയാക്കെതിരെ കൊലപാതക കേസുകള്‍ അടക്കം ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ മുതലായ കേസുകള്‍ ഉണ്ട്.
സംഭവത്തില്‍ പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന് നിലവില്ക്കുന്നതെന്നും ഡോക്ടര്‍ വ്യക്തമാക്കി. 48മണിക്കൂര്‍ നിരീക്ഷണത്തിലാണ് കുട്ടി.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. പ്രതി കുട്ടിയെ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടിയെന്നും അലമാരിക്ക് ഇടയില്‍ വെച്ച് ഞെരിക്കുകയും ചെയ്തുവെന്നും കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു. തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു.
തലക്ക് സാരമായി പരിക്കേറ്റ കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ആന്തരിക രക്തസ്രാവമുള്ളതിനാല്‍ കുട്ടിയുടെ അവസ്ഥ മോശമായി തന്നെ തുടരുകയാണ്. കുട്ടിയെ മര്‍ദ്ദിച്ചയാള്‍ക്ക് പരമാവധി ശിക്ഷ ലഭ്യമാക്കുമെന്ന് ബാലാവകാശ കമ്മീഷന് ചെയര്മാന് പി സുരേഷ് വ്യക്തമാക്കി.
Discussion about this post