ആലപ്പുഴ: ആറ്റുനോറ്റുണ്ടായ കുഞ്ഞ് പെണ്ണ്. എന്നാല്‍ ആ കുഞ്ഞ് അവശകുനമെന്ന് വിശ്വസിച്ച് 6 മാസം തികകയും മുന്നേ അതിക്രൂരമായി കൊലപ്പെടുത്തി. എന്നാല്‍ വിധി ആ മാതാപിതാക്കളെ വെറുടെ വിട്ടില്ല. ഉത്തര്‍പ്രദേശില്‍നിന്നുള്ള തൊഴിലാളി ദമ്പതികള്‍ക്കു ജീവപര്യന്തം തടവും ലക്ഷം രൂപ വീതം പിഴയും വിധിച്ചു. കൊലപാതകത്തിന് കൂട്ടുനിന്ന മൂന്നാം പ്രതിക്കു 3 വര്‍ഷം കഠിന തടവ്.
ഉത്തര്‍പ്രദേശിലെ ദേവേറിയ സ്വദേശികളായ ബാഷ്ദേവ് (48), ഭാര്യ പ്രതിഭ (38), സുഹൃത്ത് ബിഹാര്‍ സ്വദേശി ഘനോജ് പ്രസാദ് (33) എന്നിവരെയാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് ആന്‍ഡ് പോക്സോ കോടതി ജഡ്ജി എസ്എച്ച് പഞ്ചാപകേശന്‍ ശിക്ഷിച്ചത്.
2015 നവംബര്‍ 11ന് ആണ് കേസിനാസ്പദമായ സംഭവ അരങ്ങേറിയത്. ബാഷ്ദേവും പ്രതിഭയും കായംകുളം മേടമുക്കിനു സമീപം പണ്ടകശാല വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു. മകള്‍ ശിവാനിയെ കാലില്‍ പിടിച്ചു കട്ടിലില്‍ തലയടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്. കുഞ്ഞിന്റെ ജഡം അഴീക്കല്‍ കടല്‍തീരത്ത് പുലിമുട്ടില്‍ ഉപേക്ഷിച്ചു
മീന്‍ പിടിക്കാന്‍ എത്തിയവരാണ് കുഞ്ഞിന്റെ ജഡത്തെക്കുറിച്ച് പോലീസില്‍ അറിയിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ തുണച്ചു. അജ്ഞാത ജഡം കണ്ടെത്തിയെന്ന് ഓച്ചിറ പോലീസ് വാര്‍ത്തയെ തുടര്‍ന്നു രണ്ടുപേര്‍ നിര്‍ണായകമായ മൊഴി നല്കി. പ്രതിഭ ഓട്ടോറിക്ഷയില്‍ എന്തോ കൊണ്ടുപോയി അഴീക്കലില്‍ കളഞ്ഞതായും ഇവരുടെ കുട്ടിയെ കാണാനില്ലെന്നുമുള്ള രഹസ്യ മൊഴിയനുസരിച്ചാണ് കായംകുളം സിഐ കെഎസ് ഉദയഭാനു പ്രതികളെ പിടികൂടിയത്.
Discussion about this post