പെരുമ്പാവൂര്‍: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ യുവാവ് പിടിയില്‍. പെരുമ്പാവൂര്‍ ഐമുറി സ്വദേശി ബേബിയാണ് മരിച്ചത്. ബേബി പെരുമ്പാവൂരില്‍ ഒരു ഫ്രൂട്സ് സ്റ്റാള്‍ നടത്തുകയായിരുന്നു.
ബേബിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനം തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്ന് പറഞ്ഞ് ബേബിയുടെ സഹോദരിയുടെ മക്കളുമായി കഴിഞ്ഞ കുറെ നാളായി തര്‍ക്കത്തിലായിരുന്നു. തുടര്‍ന്ന് സഹോദരിയുടെ മക്കളായ മിഥുനും നിഖിലും ഇവരുടെ സുഹൃത്ത് സുബിനും ചേര്‍ന്ന് ബേബിയുടെ കടയിലെത്തി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മര്‍ദ്ദനം തടയാന്‍ ശ്രമിച്ച ബേബിയുടെ മകന് ശ്യാമിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുഹൃത്തായ സുബിനെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പ്രതികളായ മിഥുനും നിഖിലും ഒളിവിലാണ്.
Discussion about this post