തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും കൊലപാതകം. ഞായറാഴ്ച രാത്രി 11 മണിയോടെ ബാര്ട്ടന് ഹില്ലിലാണ് സംഭവം. അനില്‍ എസ് പിയാണ് മരിച്ചത്. ഗുണ്ടാ നേതാവ് സാബുവിന്റെ സംഘാംഗമായ ജീവനാണ് ഇയാളെ വെട്ടിയതെന്ന് ദൃക്സാക്ഷികള്‍ പോലീസിന് മൊഴി നല്കി.
ജീവന് നിരവധി കേസുകളില്‍ പ്രതിയാണ്. ആക്രമണത്തിന് ശേഷം പ്രതി ഒളിവില്‍ പോയതായി പോലീസ് പറഞ്ഞു. തിരുവനന്തപുരത്തു കഴിഞ്ഞ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കൊലപാതകമാണ് ഇത്. യുവാവിന്റെ കൈഞരമ്പുകള്‍ മുറിക്കുകയും തലയോട്ടി തകര്‍ക്കുകയും ദേഹമാസകലം മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു പ്രതികള്‍.
റോഡില്‍ ഗുരുതരമായി പരിക്കേറ്റ കിടന്ന അനിലിനെ പോലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
Discussion about this post