മലപ്പുറം: മലപ്പുറത്ത് ഭര്‍ത്താവിന്റെ ബന്ധുക്കളുടെ ക്രൂര പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണി ആത്മഹത്യ ചെയ്തു. മലപ്പുറം നിലമ്പൂരില്‍ പോത്തുകല്‍ സ്വദേശി നിഥില(23) ആണ് ആത്മഹത്യ ചെയ്തത്. എട്ട് മാസം ഗര്‍ഭിണിയായ നിഥിലയാണ് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
ഭര്‍ത്താവിന്റെ ബന്ധുക്കളും നിഥിലയും തമ്മില്‍ എപ്പോഴും വഴക്കായിരുന്നു. ഗര്‍ഭിണിയായ ശേഷവും പോര് തുടര്‍ന്നതോടെ മനം നൊന്ത നിഥില ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഥിലയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിഥിലയുടെ ബന്ധുക്കള്‍ രംഗത്തിയിട്ടുണ്ട്.