ഹൈദരാബാദ്: ഹൈദരാബാദില്‍ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചതിന് ഭാര്യക്ക് എതിരെ കേസ്. സന്തോഷി (24)ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മദ്യപിച്ച് വീട്ടിലെത്തിയ ഷേര്‍ സിംഗ് ഭാര്യ സന്തോഷിയുമായി വഴക്കിട്ടു.
കുപിതയായ ഭാര്യ ഷേര്‍ സിംഗിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ബഹളത്തെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്. അല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ചാണ് പോലീസ് ഷേറിന്റെ വീട്ടിലെത്തി.
തുടര്‍ന്ന് ഇയാളെ ഒസ്മാനിയ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷേറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സന്തോഷിക്കെതിരെ പോലീസ് കേസെടുത്തത്. രാജസ്ഥാന് സ്വദേശികളായ ഇരുവരും ജോലി തേടി 10 ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് ഹൈദരാബാദില്‍ എത്തിയത്.
തുടര്‍ന്ന് എല്‍ബി നഗറിലെ മാര്‍ബിള്‍ ഫാക്ടറിയില്‍ ഷേര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കള്‍ ഉണ്ട്.
Discussion about this post