കൊല്ലം: കൊല്ലം ഓച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത ഇതരസംസ്ഥാനക്കാരിയെ തട്ടികൊണ്ട് പോയി. വഴിയോരക്കച്ചവടക്കാരായ രാജസ്ഥാന് സ്വദേശികളുടെ മകളെയാണ് തട്ടിക്കൊണ്ട് പോയത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്.
പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിവര്‍. ഇന്നലെ രാത്രി 11 മണിയോടെ ഒരുസംഘം ആളുകള്‍ ഇവര്‍ താമസിക്കുന്ന ഷെഡ്ഡില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചു.
തടയാന്‍ ശ്രമിച്ച് അച്ഛനമ്മമാരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് പതുമൂന്ന് വയസുകാരിയെ തട്ടികൊണ്ട് പോയത്. ഇന്ന് രാവിലെ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ പോലീസ് സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശവാസികളായ നാല് യുവാക്കള്‍ ഉപദ്രവിക്കാറുണ്ടെന്നും എന്നാല്‍ ഈ അക്രമത്തിന് പിന്നിലാരാണെന്ന് വ്യക്തമല്ലെന്നും അച്ഛനമ്മമാര്‍ പറയുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.
Discussion about this post