കോട്ടയം: കോട്ടയം ചിറക്കടവ് മണക്കാട് ശ്രീ ഭദ്രാക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. ക്ഷേത്രത്തിനുള്ളിലെ ദേവസ്വം ഓഫീസ് കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. ശനിയാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.
ദേവസ്വം ഓഫീസില്‍ നിന്ന് 17,000 രൂപയും കൊടിമരച്ചുവട്ടിലെ കാണിക്കവഞ്ചിയുമാണ് മോഷണം പോയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമോന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post