കൊച്ചി: പാലച്ചുവട്ടില്‍ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലക്കേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം എന്ന് വ്യക്തമായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു.
യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളും കണ്ടെത്തിട്ടുണ്ട്. ഇതോടെ യുവാവിന്റെ മരണം കൊലപാതകമാണെന്ന് നിഗമനത്തിലാണ് പോലീസ്. ചക്കരപ്പറമ്പില്‍ ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്ന ജിബിന്‍ വര്‍ഗീസിനെയാണ് മരിച്ച നിലയില്‍ കണ്ടത്.
ജിബിന്റെ മൊബൈല്‍ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് പോലീസ് വിശദമായ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി വാഴക്കാലയിലുള്ള ഒരു വീട്ടില്‍ ജിബിന്‍ എത്തിയതായും ഇവിടെ വച്ച് ചിലരുമായി വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Discussion about this post