മലപ്പുറം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ പെട്രോളൊഴിച്ചു കത്തിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു. നിലമ്പൂര്‍ പോത്തുകല്ലിലാണ് ഭാര്യയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചത്. ഇയാള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
കവളപ്പാറ കോളനിയിലെ ശങ്കരന്കുട്ടിയ്ക്കെതിരേയാണ് വധശ്രമത്തിന് കേസെടുത്തത്. ഭാര്യ സിന്ധുവിനെ തൊണ്ണൂറുശതമാനം പൊള്ളലേറ്റ് അത്യാസന്ന നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യയുമായി സ്ഥിരമായി വഴക്കിടാറുള്ള ശങ്കരന്‍കുട്ടി സിന്ധുവിനെ വീട്ടിനകത്ത് വാതിലടച്ചിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
വാതില്‍തുറന്ന് പുറത്തേക്കോടി നിലവിളിച്ച സിന്ധുവിനെ നാട്ടുകാര്‍ ഓടിക്കൂടിയാണ് നിലമ്പൂര്‍ ആശുപത്രിയിലേക്ക് എത്തിച്ചു. നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് സിന്ധുവിനെ അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
കോഴിക്കോട് മജിസ്ട്രേറ്റ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. മുമ്പും ശങ്കരന്‍കുട്ടി ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിയ്ക്കാന്‍ ശ്രമിച്ചതായി പോലിസ് പറഞ്ഞു.
Discussion about this post