ജലന്ധര്‍: ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്കിയ ഫാദറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ജയിലായതുമുതല്‍ വൈദികന് പലതരത്തിലുള്ള ഭീഷണിയും നേരിട്ടിരുന്നു. മാനസീകമായും സംഘര്‍ഷം അനുഭവിച്ചതായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
മരിച്ച വൈദികന്റെ ജലന്ധറിലെ വീടിന് പരിസരത്ത് സദാ സമയവും ഗുണ്ടകളും അപരിചിതരും കറങ്ങി നടന്നിരുന്നു. ഭീഷണി കോളുകളായിരുന്നു നിരന്തരം. ബിഷപ്പിനെ അകത്താക്കിയ നിന്നെ ശരിപ്പെടുത്തും എന്നതായിരുന്ന എല്ലാ ഭീഷണികളും ഇത്തരത്തില്‍ ഭീഷണികള്‍ സജീവമായതോടെ കുര്യാക്കോസ് കാട്ടുതറ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വലിഞ്ഞിരുന്നു. രാത്രി കാലങ്ങളില്‍ ഇദ്ദേഹത്തിന്റെ വീട്ടിലെ ഗേറ്റ് തള്ളിത്തുറക്കുന്ന ശബ്ദവും വീട്ടിലെ കതകിന് പുറത്ത് മുട്ടുന്നതും പതിവായിരുന്നു. എന്നാല്‍ വൈദികന് തന്റെ മനോവിഷമം പോലീസിനെ അറിയിച്ചില്ല. ആരോടും സ്വകാര്യ സംഭാഷണത്തില്‍ പോലും ഈ കേസിനെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയില്ല.
ഇക്കാരണങ്ങളാല്‍ വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ജലന്ധറിന് സമീപം ദസ്വായിലാണ് വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയിലായിരുന്നു ഫാ. കുര്യാക്കോസിന്റെ മൃതദേഹം കണ്ടെത്തിയത്.
ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.
Discussion about this post