മിണ്ടാപ്രാണികളോട് കൊടും ക്രൂരത കാണിക്കുന്നവര്‍ ഇന്ന് നമ്മുടെ സമൂഹത്തില്‍ ഏറെ ഉണ്ട്. അത്തരത്തില്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. എറണാകുളം അലുവ നീര്‍ക്കോട്, തിരുവല്ല പുലിക്കീഴ് എന്ന രണ്ട് സ്ഥലങ്ങളിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന് സംഭവം അരങ്ങേറുന്നത്. തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ മുഖേന ഏറ്റെടുത്തു നടത്തുന്ന അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന് ഷെല്‍ട്ടറിലാണ് മിണ്ടാപ്രാണികള്‍ കൊടും ക്രൂരതയും നരകയാതനയും അനുഭവിക്കുന്നത്.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും പിടിക്കുന്ന നായകളെ ശസ്ത്രക്രിയ നടത്തി പരിചരിച്ച ശേഷം ചെവിയില്‍ അടയാളം വെച്ചാണ് വിടുന്നത്. ഒരു നായയ്ക്ക് 1500 രൂപ സര്‍ക്കാരില്‍ നിന്നും എബിസി പ്രോഗ്രാമിനായി നല്കുന്നുണ്ട. സംസ്ഥാന മിഷന് കീഴിലുള്ള ഏജന്‍സിയില്‍ നിന്ന് പരിശീലനം ലഭിച്ചവവരും നാല് മുതല്‍ അഞ്ച് പേരടങ്ങുന്ന സംഘങ്ങളാണ് ശസ്ത്രക്രിയകള്‍ നടത്തുന്നത്.
എന്നാല്‍ ആലുവ നീര്ക്കോടിലും തിരുവല്ലയിലെ പുലിക്കീഴും എബിസി ഷെല്‍ട്ടറില്‍ ഇത്തരത്തില്‍ ഒന്നല്ല നടക്കുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവൃത്തിപരിചയമില്ലാത്ത ആളുകളാണ് ശസ്ത്രക്രിയ നടത്തുന്നത്. നായകള്‍ക്ക് അനസ്തേഷ്യ നല്‍കുന്നത് പോലും പ്രവര്‍ത്തി പരിജയമില്ലാത്ത കുടുംബശ്രീ തൊഴിലാളികള്‍ തന്നെ. പല നായ്ക്കളും അനസ്തേഷ്യ നല്കുമ്പോള് തന്നെ മരണപ്പെടാറുണ്ട്. മരണപ്പെടുന്ന നായകളെ അടുത്തുള്ള കാടുകളിലോ കുഴിയിലോ കൊണ്ട് തള്ളുന്ന പ്രവണതയാണ് ഇവിടെ ഉള്ളത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞത് നാല് ദിവസമെങ്കിലും പരിചരണം നടക്കേണ്ട സാഹചര്യത്തിലാണ് ഇങ്ങനെരു സംഭവം അരങ്ങേറുന്നത്.
വന്ധ്യംകരണത്തിനായി കൊണ്ടുവന്ന നായകളെ സൂക്ഷിച്ചു നോക്കിയാല്‍ തന്നെ കാര്യങ്ങള്‍ ബോധ്യമാകും. ഓപ്പറേഷന് പോലുമല്ല ചെയ്തിരിക്കന്നത് ക്രൂരമായി വൃക്ഷണം മുറിച്ചെടുത്തിരിക്കയാണ്. കുടലുകള്‍ പുറത്തു വന്നും വൃഷണങ്ങള്‍ നീര് വന്നും പുഴുവരിച്ചും നായകള്‍ ഈ പരിസരത്ത് മരിച്ചു കൊണ്ടിരിക്കുന്നത് പതിവായി കൊണ്ടിരിക്കുന്നു. നായകളെ കൊണ്ട് പിടിച്ച ഷെല്ട്ടിലേയ്ക്ക് എത്തുക്കുന്ന് വാഹനം കണ്ടെടുത്തിട്ടുണ്ട്.
Discussion about this post