ബീജിങ്: ചൈനയെ തന്നെ ഞെട്ടിച്ച യുവാവിന്റെ അശ്രദ്ധയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയം. നഗരത്തിലെ തിരക്കേറിയ തെരുവിലെ കൂറ്റന്‍ പരസ്യ സ്ക്രീനില്‍ 90 മിനുറ്റ് നേരം അശ്ലീല പ്രദര്ശിപ്പിക്കപ്പെടുകയായിരുന്നു. ചൈനയിലെ ലിയങ് നഗരത്തിലെ ജിയങ്സു നഗരത്തിലാണ് ജനങ്ങളെ ഞെട്ടിച്ച ഈ സംഭവമുണ്ടായത്. പരസ്യ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് ചുമതലപ്പെട്ട ജീവനക്കാരന് പരസ്യ സ്ക്രീന്‍ ഓഫ് ചെയ്തു എന്ന ധാരണയില്‍ ഓഫീസ് കമ്പ്യൂട്ടറില്‍ അശ്ലീല ദൃശ്യങ്ങള്‍ കണ്ടതാണ് ഇതിന് കാരണമായത്. ഇയാള്‍ കണ്ട അശ്ലീല ദൃശ്യങ്ങളെല്ലാം തിരക്കേറിയ തെരുവിലെ വലിയ സ്ക്രീനില്‍ മുഴുവന്‍ സമയവും തെളിയുകയും ചെയ്തു.
ദൃശ്യങ്ങള്‍ സ്ക്രീനില്‍ തെളിയാന്‍ തുടങ്ങിയതോടെ സ്ക്രീന്‍ മുന്നില്‍ വലിയ ആള്‍ക്കൂട്ടം രൂപപ്പെടുകയും പലരും ഇതിന്റെ ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു. ഇവ ചൈനയില്‍ വൈറലായിരിക്കുകയാണ്.
ഒന്നര മണിക്കൂര്‍ പ്രദര്‍ശനത്തിന് ശേഷം മറ്റ് ജീവനക്കാര്‍ ഇടപെട്ട് സ്ക്രീന്‍ ഓഫ് ചെയ്തു. പ്രാദേശിക പോലീസ് സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post