തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിനിന്റെ പൈലറ്റ് ക്യാബിന്‍ കണ്ട് മോഡിയുടെ ആരാധകനായി മാറി യുവാവ്. ഒരു കാലത്ത് മോഡിജിയെ എതിര്‍ത്തിരുന്ന യുവാവ് താന്‍ മോഡി ഫാനായി മാറിയെന്ന് യുവാവ് പറയുന്നു. അരുണ്‍ സോമാഥ് ആണ് താന്‍ മോഡി ഫാന്‍ ആയി മാറിയെന്ന് പറയുന്നത്.
‘വന്ദേ ഭാരതിന്റെ പൈലറ്റ് ക്യാബിന്‍ ദേ ഇങ്ങനെയിരിക്കും.. പൂര്‍വ്വാശ്രമത്തില്‍ ചെറിയ കപ്പിത്താനായിരുന്നതുകൊണ്ട് ഇതൊക്കെ കാണുമ്പോള്‍ ഓടിയ്ക്കാന്‍ കഴിയാത്ത ശ്ശി വിഷമമുണ്ട്.. എന്റെ ബാച്ച്മേറ്റ്‌സ് കൂട്ടുകാര്‍ക്കെല്ലാം ഇതോടിയ്ക്കാന്‍ കഴിയും..
2013 ല്‍ ലോക്കോ ജോലി ഉപേക്ഷിക്കുമ്പോള്‍ നമ്മളു വിചാരിക്കുന്നില്ലല്ലോ അന്നത്തെ രാഷ്ട്രീയ ശത്രുവായ മോഡിജീ പ്രധാനമന്ത്രി ആകുമെന്നും അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഇത്തരം കിടിലന്‍ ട്രയിന്‍ പ്രൊജക്റ്റുകള്‍ വരുമെന്നും റയില്‍വേ ആകെ മാറുമെന്നും ഒക്കെ..
ലിറ്ററലി തീട്ടക്കുഴി ആയിരുന്ന അന്നത്തെ ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് എഞ്ചിന്‍ കപ്ലിംഗ് ചെയ്യേണ്ടി വന്ന അവസ്ഥയില്‍ റിസൈന്‍ ചെയ്യാന്‍ ചിന്തിച്ച കഥയൊക്കെ ഞാന്‍ മുന്‍പെഴുതിയിട്ടുണ്ടല്ലോ.. അവിടുന്ന് 2014 ല്‍ മോദീജി ഭരണത്തിലേറി.. ശേഷം ചരിത്രം. നിങ്ങള്‍ തന്നെ പറയൂ, അത്രയും ട്രോമാ അനുഭവിച്ച ഞാനൊക്കെ എങ്ങനെ മോദിജീ ഫാന്‍ ആകാതെ ഇരിക്കും.. എന്നേപ്പോലെ റയില്‍വേ മാറ്റങ്ങള്‍ സാകൂതം നിരീക്ഷിച്ചാല്‍, ഈഗോ കളയാനും തയ്യാറായാല്‍, നിങ്ങളും ഒരു മോദീജീ ഫാന്‍ ആകും.. ഉറപ്പ്.
എന്തായാലും ഇന്നിതൊക്കെ ഓടിക്കാന്‍ പറ്റിയില്ലേലും ഇതുണ്ടാക്കുന്ന ഡിസൈന്‍ ടീമില്‍ അംഗമാകാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യം ബാക്കി.. അപ്പോള്‍ കമ്മീഷനിംഗ് ടൈമില്‍ ക്യാബിനില്‍ കയറി ഇരുന്ന് പടമെടുത്ത് ആശ തീര്‍ക്കുക എന്നേ ഉള്ളൂ.. കഴിഞ്ഞവര്‍ഷം മുംബൈയിലേക്കുള്ള ട്രയിനിന്റെ കമ്മീഷനിംഗിന് എടുത്ത ഫയല്‍ ചിത്രം ആണിത്. ‘
Discussion about this post