കുന്ദമംഗലം: കോഴിക്കോട് ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റ് കൊല്ലപ്പെട്ടു. കുന്ദമംഗലത്ത് വെച്ച് കഴുത്തിന് കുത്തേറ്റ് തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി കനകരാജ് (50) ആണ് മരിച്ചത്. ചെത്ത്കടവ് എക്സൈസ് ഓഫീസിന് സമീപം തിങ്കളാഴ്ച രാവിലെ 7.15 നാണ് സംഭവം.
തൊട്ടടുത്ത പ്രദേശമായ ശിവഗിരിയിലെ സുരാസു എന്ന് വിളിക്കുന്നയാളാണ് കത്തി കൊണ്ട് കുത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രതിക്ക് വേണ്ടി കുന്ദമംഗലം പോലീസ് തിരച്ചില്‍ ആരംഭിച്ചു. മദ്യപിച്ചുണ്ടായ വഴക്കാണ് കൊലപാതകത്തിലെത്തിയതെന്നാണ് വിവരം.
Discussion about this post