ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമാസക്തം; സന്നിധാനത്തടക്കം നാല് സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനം പ്രതിഷേധം അക്രമത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കളക്ടര്‍ നാലു സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ തുടങ്ങിയ നാലു സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഈ നാലു പ്രദേശങ്ങളിലും പ്രതിഷേധങ്ങള്‍ അനുവദിക്കില്ല.

ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ നിലവില്‍ വരുമെന്നാണ് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

Exit mobile version