ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെച്ചു. മീ ടൂ ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. എന്നാല്‍ രാജിവെച്ച് ആരോപണങ്ങളെ നേരിടുന്നതാണ് ഉചിതം എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം എംജെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് ഡല്‍ഹി പട്യാല ഹൗസ് കോടതി വ്യാഴാഴ്ച പരിഗണിക്കും.
അക്ബറിനെതിരേ ലൈംഗിക ആരോപണവുമായി പതിനാറാമത്തെ മാധ്യമപ്രവര്‍ത്തകയും രംഗത്തെത്തിയ സാഹചര്യത്തിലാണ് രാജി. തുഷിത പട്ടേല്‍ ആണ് ഏറ്റവും ഒടുവില്‍ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്.
മന്ത്രിയും മുന്‍ എഡിറ്ററുമായ എം ജെ അക്ബര്‍ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി’ ഏഷ്യന്‍ ഏജ് ദിനപത്രത്തില്‍ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവര്‍ത്തക തുറന്ന് എഴുതിയത്. ന്യൂഡല്‍ഹിയിലെ ഏഷ്യന്‍ ഏജ് ഓഫീസില്‍ ജോലി ചെയ്ത ആറു മാസം അക്ബര്‍ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം.
Discussion about this post