ചേലേമ്പ്ര: വിവാഹിതനാണെന്ന വിവരം മറച്ചു വെച്ച് വീണ്ടും വിവാഹിതനായ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. ഭര്‍ത്താവ് പുനര്‍വിവാഹം നടത്തിയതറിഞ്ഞ് ആദ്യഭാര്യ അന്വേഷിച്ചെത്തിയതോടെയാണ് യുവാവിന് പോലീസ് സ്റ്റേഷനില്‍ കയറാനും യോഗമുണ്ടായത്.
വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചതായിരുന്നു എന്ന് ബോധ്യപ്പെട്ടതോടെ രണ്ടാംഭാര്യ ബന്ധുക്കള്‍ക്കൊപ്പം സ്ഥലംവിട്ടു. ആദ്യഭാര്യ നല്കിയ പരാതിയില്‍ പോലീസ് യുവാവില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് തിരിച്ചയച്ചു.
ചേലൂപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്സിലും പോലീസ് സ്റ്റേഷനിലുമാണു സംഭവങ്ങള്‍ നടന്നത്. യുവാവിനെതിരെ ആദ്യഭാര്യ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നല്ലളം പോലീസില്‍ കേസുണ്ട്. മേലാറ്റൂര്‍ സ്വദേശിനിയായ യുവതിയെ രണ്ടാം വിവാഹം കഴിച്ച് താമസിക്കുന്ന വിവരമറിഞ്ഞാണ് ആദ്യഭാര്യ ക്വാര്‍ട്ടേഴ്സില്‍ എത്തിയത്.
പിന്നീട് പ്രശനങ്ങള്‍ വഷളയാതോടെ ബന്ധുക്കളെ വിളിച്ചുവരുത്തി രണ്ടു ഭാര്യമാരും സ്ഥലംവിടുകയായിരുന്നു.
Discussion about this post