മഹാരാഷ്ട്ര:കണ്മുന്നില് നടന്ന വാഹനാപകടത്തിന്റെ ഓര്‍മ്മപെടുത്തലില്‍ മനംനൊന്ത് 19 കാരനായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. മരണത്തിന് മമ്പ് യുവാവ് എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ആ അപകടം തന്നെ വേട്ടയാടുന്നുവെന്നും തനിക്ക് ഇനി സ്വസ്ഥമായ ജീവിതം നയിക്കാനാകുന്നില്ലെന്നും കത്തില്‍ പറയുന്നു. സൗരഭ് മഗ്പൂര്‍ക്കര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഞായാറാഴ്ച ഫാനില്‍ തൂങ്ങിമരിച്ചത്.
കഴിഞ്ഞ മാസം നടന്ന വാഹനാപകടത്തിന് ദൃക്സാക്ഷിയായതിനെ തുടര്‍ന്ന് മാനസികവിഷമത്തിലായിരുന്നു സൗരഭ്. തുടര്‍ന്ന് തന്റെ ജീവിതം തകിടം മറിഞ്ഞതായി കൗമാരക്കാരന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ഒരു മാസം മുമ്പ് ഉമ്രര്‍ റോഡില്‍ തന്റെ മുമ്പില്‍ മരിച്ച ആണ്‍കുട്ടിയുടെ ആത്മാവ് തന്നെ മാടിവിളിക്കുന്നതായി സൗരഭ് ആത്മഹത്യാക്കുറിപ്പില്‍ എഴുതി.
മാത്രമല്ല അടുത്തിടെ ദാരുണമായ രണ്ട് അപകട മരണങ്ങള്‍ക്കാണ് സൗരഭ് സാക്ഷിയാകേണ്ടി വന്നത്. ആദ്യത്തെ മരണം ആണ്‍കുട്ടിയുടേതായിരുന്നു. അതിനു ശേഷം സൗരഭിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങി. വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ആണ്‍കുട്ടിയുടെ ആത്മാവ് തന്നെ വേട്ടയാടുന്നതായി സൗരഭ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ആണ്‍കുട്ടിയുടെ അപകടമരണത്തിന് ശേഷമാണ് യുവതി മരിക്കുന്നതിനും സൗരഭ് ദൃക്സാക്ഷിയായത്. ഇതിന് ശേഷം പെരുമാറ്റത്തില്‍മാറ്റം വന്ന സൗരഭ് സെപ്റ്റംബറില്‍തന്റെ ജന്മദിനം ഒരു അനാഥാലയത്തിലാണ് ആഘോഷിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഇനി മുതല്‍ ഇത്തരത്തിലാണ് നാമെല്ലാവരും ജന്മദിനം ആഘോഷിക്കേണ്ടതെന്നും, എന്നേക്കാള്‍ സന്തോഷം ആഗ്രഹിക്കുന്നവര്‍ ചുറ്റിലുമുണ്ടെന്ന് സൗരഭ് പറഞ്ഞതായി സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു.
അതേസമയം കത്തിലൂടെ മാതാപിതാക്കളോട് മാപ്പ് ചോദിച്ചു. രക്ഷിതാക്കളെ നന്നായി നോക്കണമെന്ന് സഹോദരിയോട് ആവശ്യപ്പെടുന്നുമുണ്ട്. സൗരഭിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അടക്കം ചെയ്തു.
Discussion about this post