ആ ക്രൂരയായ അമ്മയെ കോടതി വെറുതെ വിട്ടു. സ്വന്തം മകളെ വെള്ളത്തില്‍ മുക്കികൊന്ന് കത്തിച്ചുകളഞ്ഞു. മാലാഖമാരെ കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞായിരുന്നു ആ ക്രൂരകൃത്യം നടത്തിയത്. കുളിമുറിയില്‍ വെച്ച് കൊലപ്പെടുത്തിയ നാലുവയസുകാരിയുടെ മൃതദേഹം ടോയ്ലറ്റ് പേപ്പറില്‍ പൊതിഞ്ഞ് പുറത്ത് പൂന്തോട്ടത്തില്‍വെച്ച് മൃതദേഹം തീകൊളുത്തുകയായിരുന്നു.
സൗത്ത് വെയിസിലെ വീട്ടിലെ പൂന്തോട്ടത്തിലുള്ള കോഫി ടേബിളിന് ചുവടെയായിരുന്നു അമേലിയ ബ്രൂക് ഹാരിസിന്റെ മൃതദേഹം പോലീസ് കണ്ടെത്തിയത്.
എന്നാല്‍ കോടതി ശിക്ഷയില്‍ ഇളവ് നല്‍കാനുള്ള കാരണം കാര്‍ലി ആന്‍ ഹാരിസിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് തെളിഞ്ഞതോടെയാണ്. ശേഷം ഇവരെ കോടതി ചികിത്സയ്ക്കായി അയക്കുകയായിരുന്നു. മകള്‍ മരിച്ച ശേഷം രണ്ടാംദിവസം പുനര്‍ജീവിച്ച് എത്തുമെന്നായിരുന്നു ഇവരുടെ വിശ്വാസം. പോലീസ് അറസ്റ്റ് ചെയ്യുമ്പോള്‍ മാലാഖമാരും യേശുവും പറഞ്ഞത് അനുസരിച്ചാണ് ഈ ചെയ്ത്ത് ചെയ്തതെന്നായിരുന്നു ഹാരിസിന്റെ പ്രതികരണം. കൂടാതെ തന്നില്‍ എന്തോ ബാധ കയറിയെന്നും ഇവര്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂണ്‍ 8നായിരുന്നു സംഭവം. ഇവരുടെ 17കാരനായ മൂത്ത മകനാണ് സംഭവങ്ങള്‍ പുറത്തുകൊണ്ടുവന്നത്. പുറത്തുപോയ മകന് തിരികെ എത്തിയപ്പോള്‍ പതിനൊന്നുവയസുള്ള സഹോദരന് കരഞ്ഞുകൊണ്ട് പൂന്തോട്ടത്തിലേക്ക് പോകരുതെന്ന് പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചോള്‍ അമ്മ ഹാരിസ് അമേലിയ സ്വര്‍ഗത്തില്‍ പോയെന്നാണ് മറുപടി നല്‍കിയത്. സംശയതോന്നിയ മകന് പൂന്തോട്ടത്തിലെത്തി കോഫീടേബിളിന്റെ താഴെ പരിശോധിച്ചപ്പോള്‍ അമേലിയയുടെ കത്തിക്കരിഞ്ഞ കാലുകളാണ് കണ്ടത്.
മകന്റെ ബഹളം കേട്ട് എത്തിയ അയല്‍ക്കാരാണ് പോലീസിനെ അറിയിക്കുന്നത്. വിചാരണയുടെ ഇടയില്‍ കാര്‍ലി ഹാരിസിന്റെ മനോനില പരിശോധിച്ച രണ്ട് മനോരോഗവിദഗ്ധരും ഇവര്‍ക്ക് പാരാനോയിഡ് ഷീസോഫ്രെനിയ എന്ന മാനസികരോഗമാണെന്ന് സ്ഥിരീകരിച്ചു. ഇല്ലാത്ത കാഴ്ചകള്‍ കാണുകയും അശരീരികള്‍ കേള്ക്കുകയുമൊക്കെയാണ് രോഗത്തിന്റെ പ്രത്യേകത. ചെയ്ത തെറ്റിനെക്കുറിച്ച് കാര്‍ലി ആന്‍ ഹാരിസിന് ഇപ്പോഴും ബോധമില്ലാത്ത സാഹചര്യത്തിലാണ് അവരെ ശിക്ഷിക്കാതെ ചികിത്സയ്ക്കായി കോടതി അയച്ചത്.
Discussion about this post