ജബല്‍പൂര്‍: സവര്‍ണനാണെങ്കില്‍ ചികിത്സിച്ചാല്‍ മതി… രോഗിയുടെ ബന്ധുക്കള്‍ പട്ടികവര്‍ഗക്കാരനായ ഡോക്ടറെ മര്‍ദിച്ചതായി പരാതി. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം.
സുഭാഷ് ചന്ദ്ര മെഡിക്കല്‍ കോളജില്‍ അപകടത്തില്‍ പരിക്കേറ്റ സ്ത്രീക്കൊപ്പം വന്ന ബന്ധുവാണ് പ്രശ്നമുണ്ടാക്കിയത്. ഡോക്ടര്‍ ഗീതേഷ് രാത്രെയുടെ നേതൃത്വത്തില്‍ പരുക്കേറ്റവര്‍ക്ക് ചികിത്സ നല്കാന് ഒരുങ്ങവേയാണ് സംഭവം.
ബന്ധുക്കള്‍ ഡോക്ടറോട് ജാതി ചോദിക്കുകയും പട്ടിക ജാതിക്കാരനാണെന് പറഞ്ഞപ്പോള്‍ മാറി നില്ക്കാന് ആവശ്യപ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്തു. താഴ്ന്ന ജാതിക്കാരന് ചികിത്സിക്കേണ്ടെന്നും മേല്ജാതിക്കാരന് വരട്ടെയെന്നുമായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
തര്‍ക്കം മുറുകിയതോടെ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചു. ശേഷം പരുക്കേറ്റവരെ മറ്റൊരു ആശുപത്രിയിലേക്ക് ബന്ധുക്കള്‍ കൊണ്ടുപോയി. ഡോക്ടറുടെ പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു.
Discussion about this post