ഡോംമ്പിവിലി: ചതിക്കുകയാണെന്ന് സംശയിച്ച് യുവാവ് പങ്കാളിയെ ഗ്യാസ് സിലണ്ടര്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ഡോംമ്പിവിലിയിലാണ് 23കാരിയെ കെലപ്പെടുത്തിയത്. ഏതാനും വര്‍ഷങ്ങളായി യുവതിയും കൊലനടത്തിയ യുവാവും ഒരുമിച്ചായിരുന്നു താമസം. യുവതി വഞ്ചിക്കുകയാണെന്ന് സംശയത്തെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നു.
എന്നാല്‍ പതിവ് വഴക്കുകളെ മറികടന്ന് ഇന്നലെ തര്‍ക്കം രൂക്ഷമായതോടെ രോഷാകുലനായ യുവാവ് ഗ്യാസ് സിലണ്ടറെടുത്ത് യുവതിയുടെ തലയ്ക്കടിക്കുകയായിരുന്നു. തല തകര്‍ന്ന് യുവതി തല്‍ക്ഷണം മരിച്ചു.
സംഭവം അറിഞ്ഞ് അയല്വായികളാണ് പോലിസിനെ അറിയിച്ചത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്ഥലം വിട്ട യുവാവിനായുള്ള തിരച്ചില്‍ പോലിസ് ഊര്‍ജിതമാക്കി.
Discussion about this post