പൂനെ: ഭാര്യയുടെ പീഡനത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഭാര്യയുടെ ധൂര്‍ത്ത് കനത്ത കടബാധ്യത വരുത്തിവെച്ചതാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഭര്‍ത്താവ് പണം നല്‍കാതിരുന്നാല്‍ ഭാര്യ യുവാവിനെ കടുത്ത മാനസികപീഡനത്തിന് ഇരയാക്കിയിരുന്നെന്നാണ് സൂചന. പൂനെയിലാണ് സംഭവം.
ഭാര്യയില്‍ നിന്നും അപമാനം ഏറ്റുവാങ്ങി മടുത്തതോടെയാണ് ഭര്‍ത്താവ് ജീവിതം അവസാനിപ്പിച്ചത്. ജയ് തെല്‍വാനിയാണ് ആത്മഹത്യ ചെയ്തത്. ഭാര്യ തൃപ്തി തെല്‍വാനി ജീവിക്കാനുള്ള സാഹചര്യം പോലും ഇല്ലാതാക്കിയതോടെയാണ് യുവാവിന്റെ കടുംകൈയെന്നാണ് ആരോപണം. ഇയാളുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു.
നവംബര്‍ 13നാണ് ജയ് ആത്മഹത്യ ചെയ്യുന്നത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. ആഡംബരപൂര്‍വ്വം ജീവിക്കാനായി പണം ധൂര്‍ത്തടിക്കുന്ന രീതിയാണ് തൃപ്തിയുടേതെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു. ഇതോടെ ഭാര്യയുടെ രീതിക്ക് ജീവിക്കാനായി ജയ് ലോണുകള്‍ എടുത്ത് കൂട്ടാന്‍ നിര്‍ബന്ധിതമായി. പണം കിട്ടിയില്ലെങ്കില്‍ ഭാര്യ ഭര്‍ത്താവിനെ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
പണം ചോദിച്ച് കൊടുത്തില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഭാര്യയുടെ രീതിയായിരുന്നു. ജയ്‌യുടെ വീഡിയോ കാന്‍സറാണെന്ന തരത്തില്‍ മോര്‍ഫ് ചെയ്‌തെടുക്കുന്ന അവസ്ഥ പോലും ഉണ്ടായി. നാല് വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്.