അധികാരത്തില്‍ ഏറിയതിനു ശേഷം പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളില്‍ പതിന്‍മടങ്ങ് വര്‍ധന; മൗനത്തില്‍ യോഗി സര്‍ക്കാര്‍, കണക്കുകള്‍ ഇങ്ങനെ

യോഗി അധികാരമേല്‍ക്കുന്നതിന് മുന്‍പ് സംസ്ഥാനത്ത് പശുവിന്റേ പേരില്‍ അഞ്ച് സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്

പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ അവസാനിക്കുന്നില്ല. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് പശുവിന്റെ പേരിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ട്. യോഗി അധികാരമേല്‍ക്കുന്നതിന് മുന്‍പ് സംസ്ഥാനത്ത് പശുവിന്റേ പേരില്‍ അഞ്ച് സംഘര്‍ഷങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
എന്നാല്‍ 2017 മാര്‍ച്ചില്‍ യോഗി അധികാരമേറ്റത് മുതല്‍ കഴിഞ്ഞ ദിവസം വരെ (3 ഡിസംബര്‍ 2018) 11 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

21 ഇടത്തെ ആക്രമണങ്ങളിലാണ് നാല് ജീവനുകള്‍ ഈ വര്‍ഷം മാത്രം യു.പിയില്‍ പൊലിഞ്ഞത്. ഈ വര്‍ഷം അവസാനിക്കാനിരിക്കെ രാജ്യത്താകമാനം 10 പേരാണ് പശുവിന്റെ പേരില്‍ കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം കലാപം നടന്ന ബുലന്ദ്ഷറില്‍ കഴിഞ്ഞ വര്‍ഷവും സമാനമായ രീതിയില്‍ ആക്രമണമുണ്ടായിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഗോവധമാരോപിച്ച് യു.പിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൊലീസ് സ്റ്റേഷനുനേരെ വ്യാപകമായ രീതിയില്‍ അക്രമിസംഘം കല്ലെറിയുകയായിരുന്നു.
വനത്തിനുസമീപമുള്ള ഗ്രാമത്തില്‍ 25 ഓളം കന്നുകാലികളുടെ ശവശരീരം തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ദാദ്രിയില്‍ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഹിന്ദുത്വവാദികള്‍ അടിച്ചുകൊന്ന മുഹമ്മദ് അക്ക്ലാക്കിന്റെ കൊലപാതകക്കേസ് സുബോധ്കുമാറായിരുന്നു അന്വേഷിച്ചിരുന്നത്. ഇത് പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെ ആസൂത്രിതമാണെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ്.

Exit mobile version