ലഖ്‌നൗ: വിവാഹമുറപ്പിച്ചിട്ടും അവിഹിതം ബന്ധം തുടര്‍ന്ന വരനെ കുറിച്ച് ബന്ധുക്കളോട് പരാതി പറഞ്ഞ പ്രതിശ്രുത വധുവിന് ദാരുണാന്ത്യം. തന്റെ അവിഹിതബന്ധം കണ്ടെത്തി കുടുംബാംഗങ്ങളെ അറിയിച്ചതില്‍ പ്രകോപിതനായ വരന്‍ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം കഷണങ്ങളാക്കി ആസിഡ് ഒഴിച്ച് വനത്തില്‍ കുഴിച്ചിട്ടു. യുവാവിന്റെ കൃത്യത്തില്‍ ഇയാളുടെ ബന്ധുക്കള്‍ക്കും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലഖ്‌നൗവിലാണ് സംഭവം.
ഇരുപത്തൊന്നുകാരി സെനബ് ഖാനെയാണ് മൃഗീയമായി കൊലചെയ്തത്. സംഭവത്തില്‍ ജഹാംഗീര്‍ ഖാനെ(28) പോലീസ് അറസ്റ്റ് ചെയ്തു. 3 വര്‍ഷം മുന്‍പാണ് ജഹാംഗീറിന്റെയും സെനബിന്റെയും വിവാഹ നിശ്ചയം നടന്നത്. അതിനുശേഷം ഉത്തരാഖണ്ഡിലെ രാം നഗറിലുള്ള യുവതിയുമായി ഇയാള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നു മനസ്സിലാക്കിയ സെനബ് ബന്ധുക്കളെ വിവരം അറിയിച്ചു. ഇതില്‍ ക്ഷുഭിതനായ ജഹാംഗീര്‍ സുഹൃത്തിന്റെ സഹായത്തോടെ സെനബിനെ തട്ടിക്കൊണ്ടുപോയി കൃഷിയിട വസതിയില്‍ വച്ചാണ് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് പിതാവും ബന്ധുവും ജോലിക്കാരനും സഹായിച്ചു. കൃത്യത്തിനു ശേഷം ഒളിവില്‍ പോയ ബാക്കി പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ വീതം സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചു.