ചണ്ഡീഗഡ്: ഏഴിലേറെ പേരെ അതിക്രൂരമായി കൊലപ്പെടുത്തിയ കൊലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി മോഷണ ശ്രമത്തിനിടയില്‍ പിടിയിലായ ജഗ്തര്‍ സിന്‍ഹയെയാണ് ഹരിയാന പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇരകളെ കൊല്ലുന്നതിന് മുമ്പ് പാപമോചനത്തിനായി ഇയാള്‍ 108 തവണ കാളീമന്ത്രം ഉരുവിടുമെന്നും പോലീസ് പറഞ്ഞു.
അതേസമയം കൊലനടത്തുന്നത് മോഷണത്തിന്റെ ഭാഗമായിട്ടാണെന്നും ഇയാള്‍ കുറ്റം സമ്മതിച്ചെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. അറുനൂറോളം മോഷണങ്ങളും പ്രതി നടത്തിയിട്ടുണ്ട്. കൊലയാളിയെ പിടികൂടിയതറിയിക്കാന് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പിലും പ്രതി കുറ്റം സമ്മതിച്ചു.
Discussion about this post