ദുബൈ: കാമുകന് മറ്റൊരു വിവാഹത്തിനൊരുങ്ങി സഹിക്കാനാകാതെ രോക്ഷാകുലയായ യുവതി കാമുകനെ കൊന്ന് ബിരിയാണിയാക്കി വിളമ്പി. ഏഴുവര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഈ ക്രൂരകൃത്യം. യുഎഇയില്‍ താമസിക്കുന്ന മൊറോക്കോ സ്വദേശിനിയാണ് യുവാവിനെ ബിരിയാണിയാക്കിയത്.
കാമുകനെ കൊന്നശേഷം ആരുമറിയാതെ ശരീരഭാഗങ്ങള്‍ ഓരോന്നായി ബ്ലെന്‍ഡറിലിട്ട് അടിച്ച് ബിരിയാണിയുടെ ഇറച്ചി പരുവമാക്കുകയായിരുന്നു. അതിനുശേഷം ഇവര്‍ ഇത് ബിരിയാണിയാക്കി. തുടര്‍ന്ന് വീട്ടുജോലികാര്ക്ക് വിളമ്പുകയായിരുന്നു. പാകിസ്താനികളായ വീട്ടുജോലിക്കാരും യുവതിയുടെ പ്രവര്‍ത്തികള്‍ക്ക് ഇരകളാണ്.
എന്നാല്‍ യുവാവിനെ കാണാതായതോടെ യുവാവിന്റെ സഹോദരന് അന്വേഷിച്ച് വന്നു. അതേസമയം മൂന്ന് മാസം മുമ്പ് കാമുകന് പിണങ്ങിപ്പോയെന്നും പിന്നെ യാതൊരു വിവരവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയതിനെത്തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് ആവശ്യപ്പെട്ടു. യുവതിയുടെ വീട്ടിലെ ബ്ലെന്‍ഡറില്‍ നിന്നും കാമുകന്റെ ഒരു പല്ല് കണ്ടെത്തിയതോടെയാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിയുന്നത്. പല്ല് ഡിന്‍എ ടെസ്റ്റിലൂടെ കാമുകന്റേതെന്ന് തന്നെ സ്ഥിരീകരിച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post