മാധ്യമങ്ങള്‍ ക്രൂശിച്ചു, ഒടുക്കം കൊന്നു..! നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ പ്രിയപ്പെട്ട ചിറ്റപ്പനെ, ആ കൊടും കുറ്റവാളി മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്; വികാര നിര്‍ഭരമായ കുറിപ്പ്

സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ മരണത്തിന് കാരണം മാധ്യമങ്ങളാണെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ബന്ധു രംഗത്ത്. എല്ലാ സംഭവത്തിനും രണ്ടു വശമുണ്ട്, ഡിവൈഎസ്പിക്കും പറയാനുണ്ടാകും ചിലത് അയാളും മനുഷ്യന്‍ ആണ് അയാള്‍ക്കും കുടുംബം ഉണ്ട് ഇതൊന്നും നിങ്ങള്‍ ചിന്തിച്ചില്ല.. അദ്ദേഹത്തെ ക്രൂശിച്ചു, ഒടുക്കം കൊന്നു എന്നായിരുന്നു ഹരികുമാറിന്റെ ജ്യേഷ്ഠന്റെ മകള്‍ ഗാഥ മാധവന്റെ കുറിപ്പ് .

നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ കൊലക്കേസിലെ പ്രതിയാണ് മരിച്ച ഹരികുമാര്‍. അദ്ദേഹത്തിനായുള്ള അന്വേഷണം തുടരുന്ന സാഹചര്യത്തിലയിരുന്നു ആത്മഹത്യ. അവസാനം ഹരികുമാര്‍ എഴുതിയതെന്നു കരുതപ്പെടുന്ന കത്തും പോലീസിന് ലഭിച്ചിട്ടുണ്ട്. ജ്യേഷ്ഠനെ അഭിസംബോധന ചെയ്താണ് ഒരു വരിയുള്ള കുറിപ്പ് എഴുതിയിരിക്കുന്നത്. ‘എന്റെ മകനെ നോക്കണം, സോറി, സോറി’ ആത്മഹത്യാകുറിപ്പില്‍ പറയുന്നു.

ഗാഥയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം :

നിങ്ങള്‍ കൊന്നതാണ്. കൊലപാതകി എന്ന് വിളിച്ച്, വിചാരണ ചെയ്ത്, നുണ പറഞ്ഞ്.
മനപൂര്‍വവം അല്ലാത്ത നരഹത്യ യില്‍ ഒതുങ്ങേണ്ടത്തിനെ ദൃക്‌സാകഷികള്‍ പറയുന്നത് പോലും കേള്‍ക്കാതെ നിങ്ങള് ക്രൂശിച്ചു. സംഭവം കണ്ട് നിന്ന കുട്ടി ഇവിടെ ചങ്ക് പൊട്ടി കരയുന്നുണ്ട്. എല്ലാ സംഭവത്തിനും രണ്ടു വശമുണ്ടെന്ന്, ഡിവൈഎസ്പി ക്കും പറയാനുണ്ടാകും എന്ന്, അയാളും മനുഷ്യന്‍ ആണെന്ന്, അയാള്‍ക്കും കുടുംബം ഉണ്ടെന്ന് ഒന്നും നിങ്ങള്‍ ചിന്തിച്ചില്ല..

ഞാന്‍ വെല്ലു വിളിക്കുന്നു, മാസം വാങ്ങുന്നു എന്ന് പറഞ്ഞ 50 ലക്ഷം രൂപക്ക്, മൂന്നാറിലെ 300 ഏക്കറിന്, അയാള്‍ക്കെതിരെ ഉള്ള ശിലേഹഹശഴലിരല റിപ്പോര്‍ട്ടുകള്‍ക്ക്, കൈക്കൂലി വാങ്ങിയതിന് ഒക്കെ വ്യക്തമായ തെളിവുകള്‍ നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഹാജര്‍ ആക്കാമോ? മാധ്യമങ്ങളോട്, നിങ്ങള് കൊന്നതാണ്. നിങ്ങള് പറഞ്ഞ കൊടും കുറ്റവാളി, എന്റെ എല്ലാം എല്ലാമായ ചിറ്റപ്പന്‍, ആകെയുള്ള ഒരു വീടിന്റെ മുറ്റത്ത്, മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്.

Exit mobile version