ഉംറ നിര്‍വ്വഹിച്ച് മടക്ക യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മലയാളി ബാലന് ദാരുണാന്ത്യം

നാട്ടില്‍ നിന്ന് 15 ദിവസം മുമ്പ് ഉംറക്ക് പുറപ്പെട്ട ഇവര്‍ തിങ്കളാഴ്ച മസ്‌കത്ത് വഴിയുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് മടങ്ങിയത്.

അബുദാബി: വിമാനയാത്രക്കിടെ നാലു വയസുകാരനായ മലയാളി ബാലന്‍ മരിച്ചു. കുടുംബത്തിന്റെ കൂടെ ഉംറക്ക് പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് മന്നയിലെ കെപി ഹൗസില്‍ മുഹമ്മദലി-ജുബൈരിയ ദമ്പതികളുടെ മകന്‍ യഹ്യ ആണ് മരിച്ചത്. നേരത്തെ അസുഖമുള്ള കുട്ടിയാണ്.

നാട്ടില്‍ നിന്ന് 15 ദിവസം മുമ്പ് ഉംറക്ക് പുറപ്പെട്ട ഇവര്‍ തിങ്കളാഴ്ച മസ്‌കത്ത് വഴിയുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് മടങ്ങിയത്. യാത്രക്കിടെ കുട്ടി മരിച്ചതിനാല്‍ വിമാനം അബുദാബിയില്‍ ഇറക്കുകയായിരുന്നു. അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയില്‍ വെച്ച് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
മുസ്തഫ, ഹാദി എന്നിവരാണ് യഹ്‌യയുടെ സഹോദരങ്ങള്‍.

Exit mobile version