ബംഗളൂരു: ജോലിക്ക് പോയ അമ്മ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു. ശേഷം നടന്നത് കൊടും ക്രൂരത. കിടക്കയ്ക്കു തീ പിടിച്ചതിനെ തുടര്‍ന്ന് ശ്വാസം മുട്ടി കുട്ടികള്‍ പിടഞ്ഞ് മരിച്ചു. നേപ്പാള്‍ സ്വദേശികളായ ദേവേന്ദ്രയുടെയും രൂപസിയുടെയും മക്കളായ സജന് (5), ലക്ഷ്മി (2) എന്നിവര്‍ക്കാണ് ദാരുണാന്ത്യം.
ഇലക്ട്രോണിക് സിറ്റി ബസപുര മെയ്ന്‍ റോഡിലെ വീട്ടിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രക്ഷിതാക്കള്‍ ജോലിക്കു പോയ സമയത്തായിരുന്നു തീപിടിത്തം. ജനലുകള്‍ അടച്ചതിനാല്‍ പുക പുറത്തു പോവുകയോ സമീപവാസികളുടെ ശ്രദ്ധയില്‍പ്പെടുകയോ ചെയ്തില്ല. പോലീസ് കേസെടുത്തു.
Discussion about this post