ഹൈദരാബാദ്: ഭാര്യയില്‍ നിന്ന് 20000 രൂപ കടംവാങ്ങി ബിഗ് ടിക്കറ്റ് എടുത്ത ഇന്ത്യന്‍ കര്‍ഷകന് കോടികളുടെ സൗഭാഗ്യം. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 28 കോടിയാണ് ഹൈദരാബാദിലെ നെല്‍കര്‍ഷകനും മുന്‍ പ്രവാസിയുമായ വിലാസ് റിക്കാലയ്ക്ക് ലഭ്യമായത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിലാസ് റിക്കാലയുടെ പേരിലെടുത്ത 223805 എന്ന നമ്പര്‍ ടിക്കറ്റിനാണ് 15 ദശലക്ഷം ദിര്‍ഹം(ഏകദേശം 28.5 കോടിയോളം രൂപ) സമ്മാനം ലഭിച്ചത്.
മുന്‍പ് ദുബായിയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ആളാണ് വിലാസ് റിക്കാല. ഒന്നര മാസം മുന്‍പാണ് അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിയത്. ഇതിനിടെയാണ് സുഹൃത്തിനൊപ്പം ചേര്‍ന്ന് ടിക്കറ്റ് എടുത്തത്. യുഎഇയില്‍ ജോലി ചെയ്തിരുന്ന സമയത്തില്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ നറുക്കെടുപ്പിന്റേത് അടക്കം സ്ഥിരമായി ടിക്കറ്റുകള്‍ എടുത്തിരുന്നുവെന്ന് വിലാസ് റിക്കാല പറഞ്ഞു. എന്നാല്‍ അന്നൊന്നും ഭാഗ്യദേവത കനിഞ്ഞിരുന്നില്ല. നാട്ടിലെത്തി കടംവാങ്ങി ടിക്കറ്റ് എടുത്തപ്പോഴാണ് ഭാഗ്യദേവതയുടെ കടാക്ഷം ഉണ്ടായത്.
കഴിഞ്ഞദിവസം നടന്ന ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ എട്ട് സമ്മാനങ്ങളില്‍ പകുതിയും ഇന്ത്യക്കാര്‍ക്ക് തന്നെയാണ് ലഭ്യമായത്. ശരത് തളിയില്‍ ഉദയകൃഷ്ണന്‍ ( 90,000 ദിര്‍ഹം), സൗമ്യ തോമസ് ( 70,000 ദിര്‍ഹം), അലോക ഷെട്ടി ( 50,000), ഡാനിസ് ലസ്‌റാഡോ ( 20,000) എന്നിവരാണ് സമ്മാനം നേടിയ മറ്റ് ഇന്ത്യക്കാര്‍.
Discussion about this post