ബംഗളൂരു: കര്‍ണാടകത്തിലെ രാഷ്ട്രീയ അട്ടിമറിയ്ക്കൊടുവില് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് സൂചന നല്കി മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി.
താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത് ആകസ്മികമായാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
രണ്ടുവട്ടം തന്നെ മുഖ്യമന്ത്രി കസേരയിലെത്തിച്ചതിന് ദൈവത്തിനു നന്ദി. രണ്ട് തവണയും നന്നായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഞാന്‍ ഈ സ്ഥാനത്തിരുന്ന് പലകാര്യങ്ങള്‍ ചെയ്തു അതില്‍ ഞാന്‍ തൃപ്തനാണ്, മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ജനങ്ങളെയല്ലാതെ ആരെയും തൃപ്തിപ്പെടുത്താന്‍ താന്‍ ശ്രമിച്ചിട്ടില്ല.
ഇന്നത്തെ രാഷ്ട്രീയം നല്ല ആളുകള്‍ക്ക് പറ്റിയതല്ല. ഞാന്‍ എല്ലാം നന്നായാണ് ചെയ്തത്. ദൈവം അത് കാണുന്നുണ്ട്. എന്റെ കുടുംബത്തെയൊന്നും ഇതിലേക്ക് വലിച്ചിഴയ്ക്കരുത്. ഞാന്‍ തളര്‍ന്നിരിക്കുയാണ്. എന്നെ സമാധാനത്തില്‍ ജീവിക്കാന്‍ അനുവദിക്കൂ- കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
14 മാസക്കാലം മുഖ്യമന്ത്രിയായിരുന്ന സമയത്ത് സംസ്ഥാനത്തിന്റെ വികസത്തിനാണ് താന്‍ പ്രധാന്യം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ടാണ് കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം രാജിവെക്കേണ്ടി വന്നത്.
Discussion about this post