റായ്പൂര്‍: പ്രായം 100 ആയി എന്നിട്ടും ഈ അമ്മ തെരഞ്ഞെടുപ്പില്‍ തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ വന്നത് ഏവരേയും ആകാംഷയിലാക്കി.’വിശ്വാസ്’ എന്ന ഈ അമ്മയാണ് ഛത്തീസ്ഗഡിലെ താരമായി മാറിയത്. ഊന്ന് വടിപിടിച്ച് മകന്റെ കൂടെയാണ് ഈ അമ്മ വോട്ട് ചെയ്യാന്‍ ധോര്ണപാല് പോളിംഗ് ബൂത്തിലെത്തിയത്.
4336 പോളിംഗ് ബൂത്തുകളിലായി 31.79ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. തൊണ്ണൂറംഗ നിയമസഭയില്‍ നവംബര്‍ 20നാണ് രണ്ടാംഘട്ട വോട്ടെടുപ്പ്. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കവെയാണ് ഛത്തീസ്ഗഡില്‍ ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ ഇന്ന് രാവിലെ റായ്പൂരില്‍ നിന്ന് 175 കിലോമീറ്റര്‍ അകലെയുള്ള കാന്കേര് ജില്ലയില്‍ ഏഴ് പ്രദേശങ്ങളില്‍ മാവോയ്സ്റ്റുകള്‍ സ്ഫോടനം നടത്തിയിരുന്നു.
Discussion about this post