ന്യൂഡല്‍ഹി: അയ്യപ്പഭക്തനെ പോലീസ് മര്‍ദ്ദിക്കുന്നെന്ന തരത്തില്‍ വ്യാജേന തയ്യാറാക്കിയ ചിത്രമുപയോഗിച്ച് ദേശീയതലത്തില്‍ വീണ്ടും ബിജെപിയുടെ വിദ്വേഷപ്രചരണം. ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി പതിപ്പിക്കാന്‍ ഈ ചിത്രത്തിന്റെ ഒരു ലക്ഷം സ്റ്റിക്കറുകള്‍ പ്രിന്റ് ചെയ്താണ് കലാപത്തിനായി ബിജെപി ഡല്‍ഹി നേതൃത്വത്തിന്റെ ശ്രമം.
ഇതിന്റെ ഭാഗമായി ഇന്നലെ ദല്‍ഹി ബിജെപി അധ്യക്ഷന്‍ തേജീന്ദര്‍ പാല് സിംഗ് ബാഗയുടെ നേതൃത്വത്തില്‍ സ്റ്റിക്കര്‍ അവതരിപ്പിക്കുകയും ചെയ്തു. സേവ് ശബരിമല എന്ന ടാഗില്‍ 100 കോടി ഹിന്ദുക്കളുടെ വിശ്വാസത്തെ മര്‍ദ്ദിക്കുന്നത് അവസാനിപ്പിക്കൂ എന്ന കുറിപ്പോടെയാണ് ചിത്രം പ്രചരിപ്പിക്കുന്നത്.
അതേസമയം, ശബരിമലയില്‍ അയ്യപ്പഭക്തരെ പോലീസ് മര്‍ദ്ദിക്കുന്നു എന്നുപറഞ്ഞ് വ്യാജമായി ചിത്രം പ്രചരിപ്പിച്ച് കലാപത്തിന് ആസൂത്രണം ചെയ്ത ഫോട്ടോയിലുള്ള വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജേഷ് കുറുപ്പ് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെയാണ് മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അതിനാല്‍ തന്നെ, ഈ ചിത്രം ഫോട്ടോഷൂട്ടാണെന്ന് തേജീന്ദര്‍ പാലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതീകാക്തമക ചിത്രമായാണ് ഉപയോഗിച്ചതെന്ന് പറഞ്ഞ് തടിയൂരാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇത് സ്റ്റിക്കറില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FTajinderPalSinghBaggaNew%2Fposts%2F1261467364006455&width=500″ width=”500″ height=”650″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>
ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി ഉത്തരവ് വന്നതിന് പിന്നാലെ സംഘപരിവാര്‍ നേതൃത്വത്തില്‍ വലിയ സംഘര്‍ഷമാണ് കേരളത്തില്‍ അരങ്ങേറിയത്. ശബരിമല തീര്‍ത്ഥാടകരെയും പോലീസിനെയും മാധ്യമപ്രവര്‍ത്തകരേയുമടക്കം ഒരു സംഘമാളുകള്‍ ആക്രമിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തവരില്‍ ഭൂരിഭാഗം പേരും സംഘപരിവാര്‍ അനുകൂല സംഘടനകളുമായി ബന്ധമുള്ളവരായിരുന്നു. ഇതിന് പിന്നാലെയാണ് വനത്തില്‍ നിന്ന് അയ്യപ്പവേഷത്തിലുള്ള ഒരാളെ പോലീസ് ചവിട്ടുന്നതായും കഴുത്തില്‍ കത്തിവയ്ക്കുന്നതായുമുള്ള ഫോട്ടോഷൂട്ട് ചെയ്ത ഫോട്ടോകള്‍ പുറത്തുവന്നത്.
ചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കേരള പൊലീസ് അറിയിച്ചിരുന്നു. ഡല്‍ഹി ആം ആദ്മി പാര്‍ട്ടി വിമത എംഎല്‍എ കപില്‍ മിശ്ര അടക്കമുളളവര്‍ ചിത്രം ട്വീറ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. നിരവധി സംഘപരിവാര്‍ പിന്തുണ പേജുകളിലും അക്കൗണ്ടുകളിലും ചിത്രം പ്രചരിക്കുകയും ചെയ്തു.
Discussion about this post