ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മുസ്ലീം ഡെലിവറി ബോയില്‍ നിന്ന് ഫുഡ് സ്വീകരിക്കില്ലെന്ന് സൊമാറ്റോ ഉപഭോക്താവ് പറഞ്ഞത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ആണ് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയ്ക്ക് ഇടയില്‍ മുസ്ലീം അവതാരകനെ കണ്ട് കണ്ണ് പൊത്തിയ ‘ഹം ഹിന്ദു’ സ്ഥാപകന്‍ അജയ് ഗൗതമിന്റെ പ്രവൃത്തിയും വിവാദമാകുന്നത്.
ന്യൂസ് 24 ന്റെ ചര്‍ച്ചയ്ക്ക് എത്തിയ അജയ് ഗൗതമാണ് ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകന്‍ മുസ്ലീമാണെന്ന് അറിഞ്ഞ് അദ്ദേഹത്തെ കാണാതിരിക്കാന്‍ കൈകൊണ്ട് കണ്ണുപൊത്തിയത്. സൊമാറ്റോ വിഷയം തന്നെ ആയിരുന്നു ചാനല്‍ ചര്‍ച്ചയിലെ വിഷയം. പൂര്‍ണ്ണ സ്വരാജ് എന്നാല്‍ സമ്പൂര്‍ണ്ണ ഹിന്ദു രാഷ്ട്രമാണെന്നാണ് അജയ് ഗൗതമിന്റെ സ്ഥാപനമായ ഹം ഹിന്ദുവിന്റെ വെബ്‌സൈറ്റില്‍ പറഞ്ഞിരിക്കുന്നത്. അജയ് ഗൗതം ഇത്തരം ഒരു പ്രവൃത്തി ചെയ്തതിനാല്‍ ഇനി അദ്ദേഹത്തെ ചാനലിന്റെ ചര്‍ച്ചയ്ക്ക് വിളിക്കില്ലെന്ന് ചാനല്‍ അധികൃതര്‍ വ്യക്തമാക്കി.
we at the newsroom of @news24tvchannel are in shock at the inappropriate & condemnable behaviour of Mr Ajay Gautam . Ethics of journalism do not allow to give platform to such devisive voices & gestures . @news24tvchannel has decided not to invite Mr Ajay Gautam to its studio .
— Anurradha Prasad (@anurradhaprasad) August 1, 2019
‘ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ലെന്നും എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതി’ എന്നുമായിരുന്നു ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നത് എന്ന് അറിഞ്ഞ് അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു സൊമാറ്റോ നല്‍കിയ മറുപടി.
TV Panelist, a so-called representative of Hindus, refuses to even see the face of a Muslim broadcaster! This is New India. #StopLynchings https://t.co/52YFjM7UFB
— Ashok Swain (@ashoswai) August 1, 2019
Discussion about this post