ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെ രാജ്യസഭയില്ലേക്ക് വീണ്ടുമെത്തിക്കാന്‍ കോണ്‍ഗ്രസ്. രാജസ്ഥാനില്‍ നിന്ന് മന്‍മോഹന്‍സിങിനെ എത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ അസമില്‍ നിന്ന് രാജ്യസഭയിലെത്തിയ മന്മോഹന് സിങിന്റെ കാലാവധി ജൂണ്‍ മാസത്തില്‍ അവസാനിച്ചിരുന്നു.
ബിജെപി നേതാവായ മദന്‍ ലാല്‍ സെയ്നിയുടെ മരണത്തെ തുടര്‍ന്നാണ് രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ സീറ്റില്‍ ഒഴിവു വന്നത്. രാജ്യസഭയില്‍ ഒഴിവുവന്ന രണ്ടു സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 26നാണ് നടക്കുക.
അസമില്‍ നിന്ന് അഞ്ചുവട്ടം രാജ്യസഭയിലെത്തിയ സിങ്ങിന്റെ കാലാവധി ജൂണ്‍ പതിന്നാലിനാണ് അവസാനിച്ചത്. നേരത്തെ തമിഴ്നാട്ടില്‍ നിന്ന് മന്‍മോഹന്‍സിങ് സിങ് രാജ്യസഭയില്‍ എത്തുമെന്ന വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് ഡിഎംകെ നല്‍കുകയായിരുന്നു.
സമാജ് വാദി പാര്‍ട്ടി എംപിയായിരുന്ന നീരജ് ശേഖര്‍ സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു രാജ്യസഭാ സീറ്റിലും ഒഴിവു വന്നിട്ടുണ്ട്. നീരജിനെ തന്നെയായിരിക്കും ബിജെപി ഇവിടെ നിന്ന് രാജ്യസഭയിലേക്ക് അയക്കുക.
Discussion about this post