തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാൻ-2 പേടകത്തിന്റെ യാത്ര ചന്ദ്രനിലേക്ക് കൂടുതൽ അടുക്കാറായി. മൂന്നാമത്തെ ഭ്രമണ പഥത്തിൽ നിന്നും ചാന്ദ്രയാൻ-2ന്റെ നാലാമത്തെ ഭൂഭ്രമണപഥം ഉയർത്തൽ ഇന്ന്.
ഉച്ചയ്ക്ക് 2നും 3നും ഇടയിൽ 262-89473 കിലോമീറ്റർ വരുന്ന ഭ്രമണപഥത്തിലേക്കാണ് ഉയർത്തുക. ഇപ്പോൾ 276-71792 ഭ്രമണപഥത്തിലാണ് പേടകം. അഞ്ചാമത്തെയും അവസാനത്തെയും ഭ്രമണപഥമുയർത്തൽ ആറിനു നടക്കും. 14ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള പ്രയാണം തുടങ്ങും.
ജൂലായ് 22 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം നടന്നത്. യാത്ര തുടങ്ങി 48ാം ദിവസം പേടകം ചന്ദ്രനിലിറങ്ങും.
Discussion about this post