മുംബൈ: പൊതുചടങ്ങില്‍ ദേശീയഗാനം ആലപിക്കുന്നതിനിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സീറ്റില്‍ ഇരുന്നു. മഹാരാഷ്ട്രയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെയായിരുന്നു സംഭവം.
ദേശീയ ഗാനം ആലപിക്കുന്നതിനിടെയായിരുന്നു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം സീറ്റില്‍ ഇരിക്കുകയായിരുന്നു. ഇത് മൂന്നാംതവണയാണ് ഗഡ്കരിക്ക് പൊതു പരിപാടിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നത്.
2018 ഡിസംബര്‍ ഏഴിന് ദേശീയഗാനം അലപിക്കുന്നതിനിടെ അദ്ദേഹം വേദിയില്‍ തളര്‍ന്നു വീണിരുന്നു. ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടര്‍ന്ന് ഏപ്രിലില്‍ ഷിര്‍ദിയില്‍ നടന്ന പ്രചാരണ റാലിക്കിടെ ഗഡ്കരി പ്രസംഗം ഇടയ്ക്ക് വെച്ച് അവസാനിപ്പിച്ചിരുന്നു.