പ്രളയ സമാനമായി വഡോദര; വെള്ളം പൊന്തിയ തെരുവിലൂടെ ഒഴുകി നടന്ന് മുതലകള്‍, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍; വീഡിയോ

ഇപ്പോള്‍ വെള്ളപ്പൊക്കത്തില്‍ തെരുവുകളിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് മുതലകള്‍.

വഡോദര: ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും ഇന്ന് വെള്ളത്തിനടിയില്‍ ആണ്. ഇപ്പോഴും ശക്തമായ തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. ഗുജറാത്തിലും മഴ ശക്തിപ്രാപിച്ചിരിക്കുകയാണ്. വഡോദര അടക്കമുള്ള സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. പല തെരുവുകളിലും നടക്കാന്‍ പോലും ആവാത്ത വിധത്തില്‍ വെള്ളം കയറിയിരിക്കുകയാണ്. പ്രളയത്തിന് സമാനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇപ്പോള്‍ വെള്ളപ്പൊക്കത്തില്‍ തെരുവുകളിലേയ്ക്ക് ഇറങ്ങിയിരിക്കുകയാണ് മുതലകള്‍.

കൊടുംവേനലിന് ശേഷമാണ് ഇവിടെ വലിയ തരത്തില്‍ മഴ ലഭിക്കുന്നത്. വളരെയധികം മുതലകളാണ് ഇവിടുത്തെ വെള്ളക്കെട്ടിലൂടെ നഗരത്തിലേക്ക് എത്തുന്നത്. വെള്ളം നിറഞ്ഞ റോഡുകളിലൂടെ മുതലകള്‍ നീങ്ങുന്നത് ഇവിടെ ഇപ്പോള്‍ സ്ഥിരം കാഴ്ചയാവുകയാണ്. ഈ സാഹചര്യത്തില്‍ പേടിപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്ത് വരുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന റോഡിലൂടെ മുതല ഇഴയുന്നതാണ് ദൃശ്യങ്ങള്‍. സമീപത്ത് നിന്ന നായ്ക്കള്‍ ഓടിമാറുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. രക്ഷ നേടാനായി വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയാണ് നായ്ക്കള്‍.

Exit mobile version