ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അടുത്ത് കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്കുന്ന കാര്യത്തില്‍ പിശുക്ക് ഒന്നും കാണിക്കാറില്ല. നീണ്ട് കിടക്കുന്ന കടല്‍ പോലെ ഒഴുകും വാഗ്ദാനങ്ങള്‍. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തനാവുകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. അദ്ദേഹം നല്‍കുന്നത് വാഗ്ദാനങ്ങളല്ല. മറിച്ച് നടപ്പിലാക്കുകയാണ്. ഇപ്പോള്‍ ഡല്‍ഹി നിവാസികള്‍ക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയാണ് നല്‍കുന്നത്.
വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 201 മുതല്‍ 401 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം സബ്സിഡിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈതുക സര്‍ക്കാര്‍ വഹിക്കും. ഇപ്പോള്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിന് നിറകൈയ്യടികളാണ് ലഭിക്കുന്നത്.
Delhi CM: People used to pay Rs 622 for 200 units of electricity till y'day, now it's free. For 250 units they used to pay Rs 800,now they'll pay Rs 252. For 300 units they used to pay Rs 971,now they'll pay Rs 526. For 400 units, they used to pay Rs 1320, now they'll pay Rs 1075 https://t.co/HX8B4VVYEK
— ANI (@ANI) August 1, 2019
Discussion about this post