ലക്‌നോ: കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവോ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും രക്തസമ്മര്‍ദ്ദം വളരെയേറെ താഴ്ന്ന നിലയിലാണെന്നുമാണ് ഉച്ചയ്ക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കിയിരിക്കുന്നത്.
വെന്റിലേറ്ററിന്റെ സഹായത്തിലാണ് കുട്ടിയുടെ ജീവന്‍ നിലനില്‍ക്കുന്നത് എന്നതിനാല്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നത് പ്രായോഗികമല്ലെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ അഭിഭാഷകന്റെ നിലയും ഗുരുതരമാണ്.
അതേസമയം കേസില്‍ അന്വേഷണം തുടങ്ങിയ സിബിഐ, എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. സിബിഐ അന്വേഷണത്തിന് പുറമേ ഉത്തര്‍പ്രദേശ് പോലീസ് സമാന്തര അന്വേഷണം നടത്തുന്നുണ്ട്. ഇതിനായി യുപി സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.