ന്യൂഡല്‍ഹി: അയോധ്യ കേസ് ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. അഖില ഭാരത ഹിന്ദു മഹാസഭയുടെ ഹര്‍ജിയാണ് തള്ളിയത്. നേരത്തെ നിശ്ചയിച്ച പോലെ ജനുവരിയില്‍ കേസ് പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കേസ് ഏത് ബെഞ്ച് എന്ന് വാദം കേള്‍ക്കണമെന്ന് ജനുവരി ആദ്യം തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജഡ്ജിമാരായ സഞ്ജയ് കിഷന് കൗള്‍, കെഎം ജോസഫ് എന്നിവര്‍ ഉള്‍പ്പെടുന്ന ബഞ്ച് ഒക്ടോബര്‍ 29ന് വ്യക്തമാക്കിയത്.
അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള 2010ലെ അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെയുള്ള അപ്പീലുകള്‍ ഉള്‍പ്പെടെ പതിനാറ് ഹര്‍ജികളാണ് കോടതിയ്ക്ക് മുമ്പിലുള്ളത്. അനുയോജ്യമായ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നതിന്റെ തീയ്യതി തീരുമാനിക്കുമെന്നാണ് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പറഞ്ഞത്.
Discussion about this post