ബംഗളൂരു: രാജ്യത്തിന്റെ അഭിമാന താരമായ ഹിമ ദാസിനെ ആദരിച്ച് കര്‍ണാടക സര്‍ക്കാര്‍. ബാനര്‍ഗട്ട ബയോളജിക്കല്‍ പാര്‍ക്കിലെ കടുവക്കുഞ്ഞിന് ഹിമദാസ് എന്ന പേര് നല്‍കിയാണ് ആദരിച്ചിരിക്കുന്നത്. ആറുമാസം മാത്രം പ്രായമുള്ള കടുവക്കുഞ്ഞാണിത്.
2018 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഹിമ ദാസ് രാജ്യത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ അഞ്ച് സ്വര്‍ണ്ണവുമായി ട്രാക്കില്‍ റെക്കോര്‍ഡെഴുതിയ താരം കൂടിയാണ് ഹിമ. ഇതിന് പിന്നാലെയാണ് കടുവക്കുഞ്ഞിന് താരത്തിന്റെ പേര് നല്‍കി പാര്‍ക്കിന്റെ ആദരം.
റോയല്‍ ബംഗാള്‍ കടുവ വിഭാഗത്തില്‍ പെടുന്നതാണ് ഈ കടുവക്കുഞ്ഞ്. ലോക കടുവാ ദിനത്തിന്റെ ഭാഗമായി മൃഗശാലയുടെ പരിപാടികള്‍ പ്രഖ്യാപിക്കവെയാണ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വനശ്രീ വിപിന്‍ സിങ്ങ് പേരിട്ട വിവരം ഔദ്യോഗികമായി അറിയിച്ചത്.
Discussion about this post