നികുതിയടക്കം രണ്ട് പഴത്തിന് 442 രൂപ നല്‍കേണ്ടിവന്ന ബോളിവുഡ് നടന്‍ രാഹുല്‍ ബോസിനുണ്ടായ അനുഭവത്തെ ചുവടുപിടിച്ച് ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃംഖല. ഹോട്ടല്‍ താജ് ,പിസ ഹട്ട്, ഗോദ്‌റേജ് നേച്വേഴ്‌സ് ബാസ്‌കറ്റ്, അരേ ന്യൂസ് പോര്‍ട്ടല്‍, ആമസോണ്‍, റിലയന്‍സ് ജിയോ, ഓയോ റൂം, ദ പാര്‍ക്ക് തുടങ്ങിയ ബ്രാന്‍ഡുകളാണ് ‘രാഹുല്‍ ബോസ് മൂവ്‌മെന്റി’ന്റെ പശ്ചാത്തലത്തില്‍ പരസ്യങ്ങളുമായെത്തിയത്.
രണ്ടുപഴത്തിന് 442 രൂപ ഈടാക്കിയ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴശിക്ഷ ലഭിച്ച വാര്‍ത്തയാണ് ഇത്തരം പരസ്യങ്ങള്‍ക്ക് പ്രചാരം കൂട്ടിയത്. ‘ഞങ്ങളോട് ആരും പറഞ്ഞില്ല 442 രൂപ രണ്ടു പഴത്തിന്റെ വിലയാണെന്ന്. എന്നാല്‍, ഞങ്ങള്‍ ആ വിലയ്ക്ക് ഒരു മുറി വാടകയ്ക്ക് നല്‍കുകയാണെന്നാണ്’ ഓയോ റൂംസ് എന്ന ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃംഖലയുടെ പുതിയ പരസ്യം.
രണ്ടുപഴത്തിന് 442 രൂപ നല്‍കുന്നതിനുപകരം രുചിയേറിയ പിസ 99 രൂപയ്ക്ക് ഞങ്ങള്‍ നല്‍കുമെന്നതാണ് പിസ ഹട്ടിന്റെ പരസ്യം. നിങ്ങള്‍ ആഗ്രഹിക്കുന്ന പഴം പുതുമയോടെ സൗജന്യമായി തരാമെന്നതാണ് ഹോട്ടല്‍രംഗത്ത് മാരിയറ്റിന്റെ എതിരാളിയായ താജിന്റെ പ്രഖ്യാപനം.
Nobody told us that ₹442 was the cost of #bananas. All this while, we've been selling rooms at that cost. 🤔🙄#RahulBose pic.twitter.com/HOrk1YXsCK
— OYO (@oyorooms) July 26, 2019
Discussion about this post