ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കുത്തി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര, മോഡിയുടെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് പരിഹാസവുമായി കുനാല്‍ രംഗത്തെത്തിയത്. ഭാര്യയെ ഉപേക്ഷിച്ച ശേഷം രാജു ജെന്റില്‍മാനായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു പരിഹാസം.
‘പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്‍ പാസാക്കുന്നതിന് പിന്തുണച്ച എല്ലാ എംപിമാര്‍ക്കും കക്ഷികള്‍ക്കും നന്ദി അറിയിക്കുകയാണ്. ഇത്തരമൊരു നീക്കം ഇന്ത്യന്‍ ചരിത്രത്തില്‍ എല്ലായ്പ്പോഴും ഓര്‍മിക്കപ്പെടും. പ്രാചീനമായ ഒരു ആചാരം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എത്തിച്ചിരിക്കുന്നു. മുസ്ലിം വനിതകളോടു ചെയ്തിരുന്ന ചരിത്രപരമായ ഒരു തെറ്റാണ് പാര്‍ലമെന്റ് തിരുത്തിയത്. ലിംഗനീതിയുടെ വിജയമാണിത്. ഇന്ത്യയ്ക്ക് ആനന്ദത്തിന്റെ ദിവസമാണിത്. ‘ ഇതായിരുന്നു മോഡിയുടെ ട്വീറ്റ്.
ഗുജറാത്തിലെ യശോദ ബെന്‍ എന്ന യുവതിയെ മോഡി വിവാഹം ചെയ്തിരുന്നു. ശേഷം ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ മോഡി ഉപേക്ഷിച്ചിട്ടും ഭാര്യ പട്ടത്തില്‍ തന്നെ വിശ്വസിച്ച് ജീവിക്കുകയാണ് യശോദ ബെന്‍. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു താരത്തിന്റെ പരിഹാസം. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ക്ക് മൂന്നുവര്‍ഷത്തെ തടവുശിക്ഷ നല്‍കാനുള്ള നിയമം രൂപീകൃതമാകുന്ന തരത്തിലാണ് ബില്‍ പാസാക്കിയത്.
'बीबी' छोड़ने के बाद 'राजू' बन गया जेंटलमेन… https://t.co/zq2HkjfxtT
— Kunal Kamra (@kunalkamra88) July 30, 2019
Discussion about this post