രത്നഗിരി (മഹാരാഷ്ട്ര): റോഡരികിലെ അഴുക്കുചാലില്‍ നിന്ന് എട്ടടി നീളമുള്ള മുതലയെ കണ്ടെത്തി. മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലുള്ള ചിപ്ലുനിലാണ് സംഭവം. മുതലയെ രക്ഷപ്പെടുത്തി വനപാലകര്‍ നദിയില്‍ വിട്ടു.
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ഒാടയില്‍ നിന്നാണ് കഴിഞ്ഞ ദിവസം മുതലയെ കണ്ടെത്തിയത്. കനത്ത മഴയെത്തുടര്‍ന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിനിടെ സമീപത്തെ നദിയില്‍ നിന്ന് മുതല റോഡരികിലെ അഴുക്കുചാലില്‍ എത്തിയെന്നാണ് കരുതുന്നത്.
ഓടയില്‍ നിന്ന് മുതലയുടെ ശബ്ദം കേട്ടതോടെ പ്രദേശവാസികളാണ് അഗ്നിശമന സേനയേയും വനപാലകരെയും വിവരം അറിയിച്ചത്. വനപാലകര്‍ എത്തി മുതലയെ രക്ഷപ്പെടുത്തി നദിയില്‍ വിടുകയായിരുന്നു. അഴുക്കുചാലിലൂടെ നീങ്ങുന്ന മുതലയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
चिपळूण: दादर मोहल्ला परिसरात पुराच्या पाण्यातून गटारात आलेली मगर विभागाच्या कर्मचाऱ्यांनी पिंजऱ्यात जेरबंद केली. (कालची घटना)#chiplun #crocodile pic.twitter.com/aOoLuiieq5
— Maharashtra Times (@mataonline) July 28, 2019
Discussion about this post