മുംബൈ: ഡിഎന്‍എ പരിശോധനാ ഫലം വന്നാല്‍ സത്യമെല്ലാം തെളിയുമെന്ന് ബിനോയ് കോടിയേരി. അതുവരെ കാത്തിരിക്കൂ എന്നും ബിനോയ് പറഞ്ഞു. രക്തസാംപിള്‍ നല്‍കിയ ശേഷമായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം.
മുംബൈ ബൈക്കുളയിലെ ജെജെ ആശുപത്രിയില്‍ വെച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു. ഡിഎന്‍എ പരിശോധനാ ഫലം രണ്ടാഴ്ചയ്ക്കുള്ളില്‍ കോടതിയില്‍ നല്‍കുമെന്ന് പോലീസ് അറിയിച്ചു. ഡിഎന്‍എ ഫലം വന്നാല്‍ രഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
ഡിഎന്‍എ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജിയില്‍ കോടതി അന്തിമ തീരുമാനം എടുക്കുക.