ന്യൂഡൽഹി: വീണ്ടും കോൺഗ്രസിൽ കൊഴിഞ്ഞുപോക്ക്. ഇത്തവണയും ബിജെപിയിലേക്കാണ് കോൺഗ്രസ് നേതാവ് എത്തിച്ചേർന്നിരിക്കുന്നത്. രാജ്യസഭാ എംപിയും കോൺഗ്രസ് നേതാവുമായ സഞ്ജയ് സിങാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേരുന്നത്. അമേഠിയിലെ രാജകുടുംബത്തിൽ പെട്ട സഞ്ജയ് സിങ് ആസാമിൽ നിന്നാണ് രാജ്യസഭയിലെത്തിയത്.
രാജ്യസഭാ ചെയർമാൻ എംവെങ്കയ്യ നായിഡു സഞ്ജയ് സിങിന്റെ രാജി സ്വീകരിച്ചു. തൊട്ടുപിന്നാലെ, ബുധനാഴ്ച ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. ‘
‘കോൺഗ്രസ് ഇപ്പോഴും ഭൂതകാലത്തിലാണ്. ഞാൻ കോൺഗ്രസിൽ നിന്ന് രാജിവച്ചു. രാജ്യസഭാ എംപി സ്ഥാനവും രാജിവച്ചു. കോൺഗ്രസിന് ഭാവിയെക്കുറിച്ച് ധാരണയില്ല. ഇപ്പോൾ രാജ്യം പ്രധാനമന്ത്രി മോഡിക്കൊപ്പമാണ്. രാജ്യം അദ്ദേഹത്തോടൊപ്പമാണെങ്കിൽ ഞാനും അദ്ദേഹത്തോടൊപ്പമാണ്. നാളെ ബിജെപിയിൽ ചേരും’-സഞ്ജയ് സിങിന്റെ വാദം ഇങ്ങനെ.