ന്യൂഡല്‍ഹി: ജൂലായ് 31 ബുധനാഴ്ച ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി പണിമുടക്കും. ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആണ് രാജ്യവ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ബുധനാഴ്ച രാവിലെ ആറ് മണി മുതലാണ് സമരം ആരംഭിക്കുക. 24 മണിക്കൂറാണ് സമരം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. എന്നാല്‍ അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ സമരത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ മെഡിക്കല്‍ കമ്മിഷന്‍ ബില്ലിലുള്ളത്.
മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അവസാനവര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കാനും ബില്ലില്‍ ശുപാര്‍ശയുണ്ട്. ഈ ബില്‍ പാസാക്കിയതോടെയാണ് സമരവുമായി ഡോക്ടര്‍മാര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.
Discussion about this post